2011, ജനുവരി 28, വെള്ളിയാഴ്‌ച

അടര്‍ന്നു വീണ തുള്ളികള്‍

നദിയില്‍ നിന്ന് കരയിലേക്ക് പിടിച്ചിട്ടു പിടഞ്ഞു ചത്ത മീനിന്റെ കണ്ണുകള്‍.ജീവന്റെ നേര്‍ത്ത സൂചന മാത്രം ബാക്കിയാക്കി വരണ്ടു
പോയ കൃഷ്ണമണികള്‍.മഞ്ഞും വെയിലുമേറ്റ് കരിവാളിച്ചു പോയവ .സ്വപ്നമോ പ്രതീക്ഷയോ ആ മുഖത്ത് ഇപ്പോള്‍ വിരുന്നെതുന്നില്ല .
ഒറ്റപ്പെട്ട ദീപുപോലെ കയ്കുന്ന ഒരു ജീവിതം.
                                                        മഴയുടെ പീഡനത്തിന് മുന്‍പില്‍ അവളുടെ കണ്ണുനീര്‍ ഗ്രന്ഥി അടച്ചു കളഞ്ഞിരിക്കുന്നു .
എന്തു കണ്ടാലും നിസ്സംഗത മാത്രം.ഒന്നുമോര്‍ക്കനവാതെ നിസ്സഹായത.വേദനകളല്ലാതെ ഒന്നും തന്നെ കൂടിനില്ല.അവള്‍ ജനാലയിലൂടെ  പുറത്തേക്കു നോക്കി.മഴ സംഗീതമായി പ്രപഞ്ച വീണ മീട്ടുകയാണ്.വഴിയോര പാതയിലൂടെ ഒരു കുഞ്ഞു ബാലന്‍
യാത്ര തിരിച്ചിരിക്കുന്നു.കയരട്ടു പോയ പട്ടം പോലെ അവളുടെ ചിന്തകള്‍ എങ്ങോട്ടന്നില്ലാതെ പറന്നകന്നു.പള്ളികൂടതിലേക്ക്  ഇതു
പോലെ തന്റെ പുന്നാര മകന്‍ എന്നെന്നേക്കുമായി തന്നെ വിട്ടു പോകുമെന്ന് അവള്‍ വിചാരിച്ചതു പോലുമില്ല .അവന്റെ അസാനിദ്യം  അവളുടെ കൈയും കാലും തളര്ത്തിയിരിക്കുന്നു.മണവും രക്തവും തടംകെട്ടി കിടക്കുന്ന ആശുപത്രിയുടെ  വെള്ളുത്ത ചുമരുകള്‍ക്കുള്ളില്‍ ഓരോ  രാവും പകലും കഴിയുമ്പോള്‍ അവിടെ വരുന്ന ഡോക്ടര്‍മാരില്‍ അവള്‍ തന്റെ  മകനെ
കാണുന്നു .അവന്റെ  ജീവിതബിലാസം  ഡോക്ടറാ യിരിന്നു അതിനു അവന്റെ വിധി മരണമെന്ന്  തിരിചെയുതി .
                                                     ഉള്ളു പകര്‍ത്താന്‍ കൈ എന്നെങ്കിലും തുറന്നു തന്നെങ്കില്‍ അവള്‍ തന്റെ പുഴുവരിച്ച
ദ്രവിച്ച ജീവിതത്തെ കുറിച്ച് വേദനയുടെ പുസ്തകത്തില്‍ ചാലിക്കുംയിരിന്നു .ഏതോ മന്നിമാളികക്ക് മുകളില്‍ മഴ നനഞ്ഞ
പക്ഷിയെ പോലെ എങ്ങോട്ടോ നോക്കിയിരിക്കുന്നു .പുറത്ത് അപ്പോയും ജീവിതങ്ങള്‍  തിളച്ചു  മറിയുകയാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ